ഇംഗ്ലണ്ടിനെ വിറപ്പിച്ച് കീഴടങ്ങി നേപ്പാൾ
ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ചാണ് നേപ്പാൾ കീഴടങ്ങിയത്. അവസാന പന്ത് വരെ ആവേശം നിറച്ച മത്സരത്തിൽ 4 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. 29 പന്തിൽ 44 റൺസ് നേടിയ ദീപേദ്ര സിങ്ങാണ് നേപ്പാളിന്റെ ടോപ് സ്കോറർ.
ഇംഗ്ലണ്ട് ഉയർത്തിയ 184 എന്ന വിജയലക്ഷ്യം പിന്തുടർന്ന നേപ്പാളിന്റെ തുടക്കം നന്നായിരുന്നു. 15 ആം ഓവറിൽ 124 ന് 3 എന്ന നിലയിൽ ആയിരുന്നു നേപ്പാൾ. ശേഷിക്കുന്ന അഞ്ച് ഓവറിൽ അനായാസമാണ് ലക്ഷ്യത്തിലേക്ക് അടുത്ത് കൊണ്ടിരുന്നത്. അവാസാന ഓവറുകളിൽ ലോകേഷിന്റെ വെടിക്കെട്ട് പ്രകടനം നേപ്പാളിന് വിജയ പ്രതീക്ഷ നൽകി. എന്നാൽ ജയത്തിന് 4 റൺസ് അകലെ നേപ്പാൾ പരാജയം സമ്മതിച്ചു. നിശ്ചിത 20 ഓവറിൽ 180 റൺസാണ് നേപ്പാൾ നേടിയത്.
നേരത്തെ 7 വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 184ല്‍ റൺസെടുത്തത്. ജേക്കബ് ബേതേല്‍, ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് എന്നിവരുടെ അര്‍ധ സെഞ്ച്വറിയാണ് പൊരുതാവുന്ന സ്കോറിലേക്ക് ഇംഗ്ലണ്ടിനെ എത്തിച്ചത്.ബേതേല്‍ 35 പന്തില്‍ 4 വീതം സിക്സും ഫോറും സഹിതം 55 റണ്‍സെടുത്തു. ബ്രൂക്ക് 32 പന്തില്‍ 3 സിക്സും 4 ഫോറും സഹിതം 53 റണ്‍സും കണ്ടെത്തി. വില്‍ ജാക്സ് 18 പന്തില്‍ 4 സിക്സും ഒരു ഫോറും സഹിതം 39 റണ്‍സ് വാരി. ഓപ്പണര്‍ ജോസ് ബട്ലറാണ് തിളങ്ങിയ മറ്റൊരാള്‍.













