നാണക്കേടായി; രഞ്ജിയിലും ബാറ്റിങില്‍ പരാജയപ്പെട്ട് രോഹിത് ശര്‍മ
രഞ്ജിയിൽ കളിച്ച് റെഡ് ബോള്‍ ക്രിക്കറ്റില്‍ ബാറ്റിങ് ഫോം വീണ്ടെടുക്കാനുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മോഹത്തിനു തിരിച്ചടി. ജമ്മു കശ്മീരിനെതിരായ പോരാട്ടത്തില്‍ 19 പന്തുകള്‍ നേരിട്ട് രോഹിത് വെറും 3 റണ്‍സുമായി മടങ്ങി. 9 വര്‍ഷങ്ങള്‍ക്കു ശേഷമാണ് രോഹിത് വീണ്ടും രഞ്ജി കളിക്കാനിറങ്ങിയത്. എന്നാല്‍ അതിവേഗം തന്നെ ആ ഇന്നിങ്സ് അവസാനിച്ചു.
ജമ്മുവിനെതിരെ മുംബൈ തകരുകയാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ അവര്‍ 43 റണ്‍സ് ചേര്‍ക്കുന്നതിനിടെ 6 വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പരുങ്ങലിലാണ്. 11 റണ്‍സുമായി ശ്രേയസ് അയ്യരും 4 റണ്‍സുമായി ശാര്‍ദുല്‍ ഠാക്കൂറുമാണ് മുംബൈയ്ക്ക് പ്രതീക്ഷ നല്കുന്ന അവസാന കൂട്ടുകെട്ട്.
മറ്റൊരു ഇന്ത്യന്‍ ബാറ്ററായ യശസ്വി ജയ്സ്വാളിനും തിളങ്ങാനായില്ല. താരം 4 റണ്‍സുമായി പുറത്തായി. അജിന്‍ക്യ രഹാനെയ്ക്കും അധിക നേരം ക്രീസില്‍ നില്ക്കാനായില്ല.