ടി20 ലോകകപ്പ്; ബ്രാന്‍ഡ് അംബാസിഡര്‍ ഉസൈന്‍ ബോള്‍ട്ട്
വെസ്റ്റ് ഇന്റീസിലും യുഎസിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ ഒളിമ്ബിക്സ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിനെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ച് ഐസിസി.
സ്പ്രിന്റ് ഇതിഹാസമായ ബോള്‍ട്ട് എട്ട് തവണ ഒളിമ്ബിക്സില്‍ സ്വര്‍ണ മെഡല്‍ നേടിയ താരമാണ് അദ്ദേഹം. അംബാസിഡറായ താരം ടൂര്‍ണമെന്റിന്റെ പ്രചാരണത്തിനായി വെസ്റ്റ് ഇന്റീസില് നടക്കുന്ന മത്സരങ്ങള്‍ കാണാനെത്തും.
ലോകകപ്പ് തന്റെ വീട്ടിലേക്കെത്തിയ സന്തോഷത്തിലാണ് താരം. കരീബിയന്‍ നാട്ടില്‍ നിന്നുള്ള തന്റെ ജീവതത്തിന്റെ ഭാഗമായ ക്രിക്കറ്റിന് ഹൃദയത്തിലാണ് സ്ഥാനമെന്നും ബോള്‍ട്ട് പ്രതികരിച്ചു. മാത്രമല്ല ക്രിക്കറ്റിന്റെ ആഗോള പ്രചരണത്തിനായി താന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്ന ഉറപ്പും അദ്ദേഹം നല്കി. 2028ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്ബിക്സില്‍ ക്രിക്കറ്റിന്റെ സ്ഥാനം ഉറപ്പിക്കാന്‍ ഈ ലോകകപ്പ് സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.