അണ്ടർ 19 വനിതാ ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യൻ ടീം

ബംഗ്ലദേശിനെ തകർത്ത് അണ്ടർ 19 വനിതാ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യൻ ടീം. 41 റൺസിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഉയർത്തിയ 118 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് 18.3 ഓവറിൽ 76 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. 47 പന്തിൽ 52 റൺസെടുത്ത് ഇന്ത്യൻ താരം ഗൊങ്കടി തൃഷ മത്സരത്തിൽ തിളങ്ങി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ടോപ് സ്കോററാണ് ഓപ്പണിങ് ബാറ്റർ തൃഷ. 21 പന്തിൽ നിന്ന് 12 റൺസെടുത്ത ക്യാപ്റ്റൻ നിക്കി പ്രസാദും 12 പന്തിൽ നിന്ന് 17 റൺസെടുത്ത മിഥില വിനോദുമാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് നേടിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.