ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 1 മാസം വിലക്കും പിഴയും ശിക്ഷ
പരിശീലകന് ജോര്‍ജ് ജീസസുമായുള്ള ഭിന്നതയെ തുടര്‍ന്നു ദേശീയ ക്യാംപ് വിട്ട പോര്‍ച്ചുഗല്‍ സൂപ്പര്‍ താരവും നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒരു മാസത്തെ സസ്പെന്ഷന്. 285 ഡോളർ പിഴയും ശിക്ഷ വിധിച്ചു. പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷനാണ് താരത്തിനെതിരെ നടപടിയെടുത്തത്. അന്വേഷണത്തിനൊടുവിലാണ് ശിക്ഷാ കാലാവധിയും പിഴയും തീരുമാനിച്ചത്. അനുവാദമില്ലാതെ ക്യാംപ് വിട്ടതിനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ അച്ചടക്ക നടപടിയെന്നു ഫെഡറേഷന് നേരത്തെ വ്യക്തമാക്കിയിരുന്നു
സസ്പെൻഷൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാൽ കാലാവധി സംബന്ധിച്ച് ഇപ്പോഴാണ് വിവരങ്ങൾ പുറത്തു വന്നത്. നടപടി വേണമെന്ന തീരുമാനത്തില്‍ ഫെഡറേഷന്റെ അച്ചടക്ക കൗണ്‍സില്‍ എത്തിയതിനു പിന്നാലെ തുടർ നടപടികൾ ആരംഭിച്ചു. സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ അനുസരിച്ച് ക്രിസ്റ്റ്യാനോയ്ക്ക് തന്റെ ഭാഗം വിശദീകരിക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. താരത്തിന്റെ മറുപടികളും കേട്ട ശേഷമാണ് ശിക്ഷ ഈ രീതിയിൽ നടപ്പാക്കാൻ തീരുമാനമായത്. താരം തന്റെ പിഴവ് മനസിലാക്കുകയും സംഭവത്തിൽ ക്ഷമാപണവും നടത്തിയതോടെയാണ് ശിക്ഷയിൽ ഇളവ് കിട്ടിയത്.












