എഡ്ജ്ബാസ്റ്റണ് ടെസ്റ്റ്: അവസാന ദിവസം ഇന്ത്യ വീഴ്ത്തേണ്ടത് 7 ഇംഗ്ലീഷ് വിക്കറ്റുകള്‍
ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റും നേടി പരമ്പര സ്വന്തമാക്കാനുള്ള ഇന്ത്യന്‍ മോഹത്തിന് വിലങ്ങുതടിയിട്ട് ജോ റൂട്ട് – ജോണി ബെയര്‍സ്റ്റോ സഖ്യം. ആദ്യ മൂന്ന് ദിവസവും ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്ന മത്സരത്തില്‍ നാലാം ദിനം ഇംഗ്ലണ്ട് പിടിമുറുക്കുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിച്ചത്. രണ്ടാം ഇന്നിങ്സില്‍ 245 റണ്‍സ് കുറിച്ച ഇന്ത്യ 378 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു മുന്നില്‍ ഉയര്‍ത്തിയത്. രണ്ടാം ഇന്നിങ്സില്‍ ജോ റൂട്ടിന്റെയും ജോണി ബെയര്‍സ്റ്റോയുടേയും ചിറകിലേറി ഇംഗ്ലണ്ട് കുറിച്ചത് 3 വിക്കറ്റ് നഷ്ട്ടത്തില്‍ 259 റണ്‍സാണ്.
അര്‍ധ സെഞ്ചുറി പിന്നിട്ട ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയുമാണ് ക്രീസില്‍. ജോ 112 ബോളില്‍ 76 റണ്‍സും ബെയര്‍സ്റ്റോ 87 ബോളില്‍ 72 റണ്‍സും നേടി മികച്ച ഫോമില്‍ തുടരുകയാണ്. 7 വിക്കറ്റ് കയ്യിലിരിക്കെ 119 റണ്‍സാണ് ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം. അഞ്ചാം ദിനം 7 വിക്കറ്റ് വീഴ്ത്തി മത്സരം പിടിച്ചെടുക്കുകയാണ് ഇന്ത്യയ്ക്കുമുന്നിലെ വലിയ വെല്ലുവിളി.
രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന്റെ രണ്ടു വിക്കറ്റ് വീഴ്ത്തിയ നായകന് ജസ്പ്രീത ബുംറയില്‍ തന്നെയാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ അത്രയും. മുഹമ്മദ് ഷാമിയും ജഡേജയും സിറജും സാഹചര്യത്തിനൊത്തുയരും എന്നാണ് ഇന്ത്യന്‍ പ്രതീക്ഷ.
Content Highlight: India – England Test, ENGvIND, Edgbaston Test, 5th Test