ഇന്ത്യ- ഇംഗ്ലണ്ട് അവസാന ടി20 ഇന്ന്
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തേയും ടി20 പോരാട്ടം ഇന്ന് നടക്കും. കഴിഞ്ഞ മത്സരത്തോടെ പരമ്പര നേടിയതിനാല്‍ ഇന്ത്യ പരീക്ഷണങ്ങള്‍ക്ക് മുതിരാനും സാധ്യതയുണ്ട്. അവസരം ലഭിക്കാത്ത താരങ്ങളെ ഒരു പക്ഷേ ഇന്ന് ഇറക്കാന്‍ സാധ്യതയുണ്ട്. 5 മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1നു ഉറപ്പിരുന്നു.
വൈകീട്ട് ഏഴ് മുതല്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളിലും ഹോട്ട് സ്റ്റാറിലും കളി തത്സമയം കാണാം. ഫോം കിട്ടാതെ ഉഴലുന്ന മലയാളി താരം സഞ്ജു സാംസണ് ഇന്നും ഇറങ്ങിയേക്കും. തിരിച്ചു വരാനുള്ള കഠിന ശ്രമത്തിലാണ് സഞ്ജു.
നാലാം പോരാട്ടത്തില്‍ ഇന്ത്യക്ക് നിര്‍ണായക 15 റണ്‍സ് ജയം സമ്മാനിച്ചത് ശിവം ദുബെ, ഹര്‍ഷിത് റാണ എന്നിവരുടെ മികവായിരുന്നു. ദുബെയ്ക്ക് പകരം ഹര്‍ഷിത് റാണയെ കണ്‍കഷന്‍ സബായി ഇറക്കിയത് വിവാദമാവുകയും ചെയ്തിരുന്നു.