ഐഎസ്എല് 2024; കൊച്ചിയില് ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ അങ്കം
Posted On September 15, 2024
0
214 Views

ഇന്ത്യൻ സൂപ്പർ ലീഗില് കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ മത്സരം. കൊച്ചിയില് രാത്രി ഏഴരയ്ക്ക് നടക്കുന്ന കളിയില് പഞ്ചാബ് എഫ്സിയാണ് എതിരാളികള്.
ഐഎസ്എല് പതിനൊന്നാം സീസണ് ജയത്തോടെ തുടങ്ങാൻ സ്വന്തം കാണികള്ക്ക് മുന്നിലിറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.
പുതിയ പരിശീലകൻ മികായേല് സ്റ്റാറെക്ക് കീഴില് അവസാന വട്ട പരിശീലനവും പൂർത്തിയാക്കി. കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ കിരീടം നേടിക്കൊടുക്കാൻ സ്റ്റാറെയ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025