മലയാളികള്‍ക്ക് അഭിമാനം; ഒളിമ്ബിക്സ് സമാപന ചടങ്ങില്‍ പി.ആര് ശ്രീജേഷ് ഇന്ത്യൻ പതാകയേന്തും
Posted On August 9, 2024
0
86 Views
ഒളിമ്ബിക്സ് സമാപന ചടങ്ങില്‍ മലയാളിതാരം പി.ആർ.ശ്രീജേഷ് ഇന്ത്യൻ പതാകയേന്തും. പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിക്കുന്നതില്‍ നിർണായ പങ്കുവഹിച്ചത് ശ്രീജേഷായിരുന്നു.
പുരുഷ വിഭാഗത്തില്‍ നിന്ന് പതാകയേന്താൻ ശ്രീജേഷിനെ നിയോഗിച്ചതായി ഇന്ത്യൻ ഒളിമ്ബിക് അസോസിയേഷൻ (ഐഒഎ) അറിയിച്ചു. വെങ്കലപോരാട്ടത്തില്‍ സ്പെയിനെ തകർത്താണ് ഇന്ത്യ മെഡല്‍ നേടിയത്.
വെങ്കല നേട്ടത്തോടെ ശ്രീജേഷ് രാജ്യാന്തര ഹോക്കിയില്‍നിന്ന് വിരമിച്ചിരുന്നു. ഹോക്കി ടീമിലെ ചില താരങ്ങള്‍ ശനിയാഴ്ച രാവിലെ ഡല്‍ഹിയിലെത്തുമെന്ന് ഐഒഎ അറിയിച്ചു.