മലേഷ്യ ഓപ്പണ്‍; ഇന്ത്യയുടെ സാത്വിക്- ചിരാഗ് സഖ്യം സെമിയില്‍
Posted On January 11, 2025
0
65 Views

ഇന്ത്യയുടെ സാത്വിക് സായ്രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ സെമിയില്‍ പ്രവേശിച്ചു. അതിഥേയ സഖ്യമായ യു സിങ് ഓങ്- ഈ യി ടിയോ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം വീഴ്ത്തിയത്.
സ്കോര്‍ 26-24, 21-15. കഴിഞ്ഞ വര്‍ഷം ഇതേ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ തോറ്റതിന്റെ നിരാശ മായ്ക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സഖ്യം. സെമിയില്‍ ദക്ഷിണ കൊറിയന്‍ സഖ്യമായ കിം വോന്‍ ഹോ- ജെ സിയോ സെയുങ് സഖ്യത്തെ ഇന്ത്യന്‍ സഖ്യം നേരിടും.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025