പരിക്കേറ്റ് പുറത്തായിരുന്ന നെയ്മര്‍ ഒരു വര്‍ഷത്തിന് ശേഷം കളത്തില്‍
ബ്രസീല്‍ സൂപ്പർ താരം നെയ്മർ വീണ്ടും കളത്തില്‍. ഇന്നലെ സൗദി അറേബ്യൻ ക്ലബായ അല്‍ ഹിലാലിന് വേണ്ടിയാണ് അദ്ദേഹം കളത്തിലിറങ്ങിയത്. യുഎഇ ക്ലബായ അല്‍ ഐനെതിരെ എഎഫ്സി ചാമ്ബ്യൻസ് ലീഗ് പോരാട്ടത്തിൻ്റെ രണ്ടാം പകുതിയിലാണ് നെയ്മർ ഇറങ്ങിയത്.
നെയ്മറിൻ്റെ കാല്‍മുട്ടിനാണ് പരിക്കേറ്റിരുന്നത്. 77-ാം മിനിറ്റില്‍ നാസർ അല്‍ ദൗസരിക്ക് പകരക്കാരനായാണ് അദ്ദേഹം ഇറങ്ങിയത്. സേലം അല്‍ ദൗസരി ഗോള്‍ നേടിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. ഈ സമയം 5-3 എന്ന നിലയിലായിരുന്നു അല്‍ ഹിലാല്‍. അല്‍ ഐൻ പെനാല്‍റ്റി നേടിയതിനെത്തുടർന്ന് മത്സരം 5-4ല്‍ അവസാനിച്ചു.
‘എനിക്ക് സുഖം തോന്നുന്നു… എനിക്ക് എപ്പോഴും നല്ല ടീമുണ്ട്. ഞാൻ വളരെ സന്തോഷവാനാണ്. ഞാൻ തിരിച്ചെത്തി! ഞാൻ തിരിച്ചെത്തി!’- വിസിലിനു ശേഷം നെയ്മർ പറഞ്ഞു. സൗദി പ്രോ ലീഗില്‍ (എസ്പിഎല്‍) ചേർന്നതിന് തൊട്ടുപിന്നാലെ ഉറുഗ്വേയ്ക്കെതിരായ ബ്രസീലിൻ്റെ യോഗ്യതാ മത്സരത്തിനിടെയാണ് നെയ്മറിന് കാല്‍മുട്ടിന് പരിക്കേറ്റത്.