വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി
Posted On April 1, 2026
0
134 Views
വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന്റെ വില 195.50 പൈസയാണ് കൂട്ടിയത്. എൽപിജി ക്ഷാമം രൂക്ഷമായിരിക്കെ വില വർധിപ്പിച്ചത് ഹോട്ടലുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് ഇരുട്ടടിയാകും. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.
വില വർധിച്ചതോടെ കേരളത്തിലെ വാണിജ്യ സിലിണ്ടറുകളുടെ വില 1890 രൂപയിൽ നിന്ന് 2092 ആകും. പുതുക്കിയ വില ഉടൻ നിലവിൽ വരും. മാർച്ച് 7ന് 14.2 കിലോഗ്രാം ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിൻ്റെ വില 60 രൂപ വർധിപ്പിച്ചിരുന്നു.













