രഞ്ജി ട്രോഫി; യുപിക്കെതിരെ മികച്ച ലീഡുമായി കേരളം കുതിക്കുന്നു
ഉത്തര്‍പ്രദേശിനെതിരെ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ 178 റണസിന്റെ മികച്ച ലീഡുമായി കേരളം കുതിക്കുന്നു. ഏഴിന് 340 എന്ന നിലയിലാണ് രണ്ടാം ദിനം കളി നിർത്തുമ്ബോള്‍ കേരളം.
നേരത്തെ 60.2 ഓവറില്‍ ഓള് റൗണ്ടർ ജലജ് സക്സേനയുടെ മികവില്‍ ഉത്തര്‍പ്രദേശിനെ 162 റണ്‍സില്‍ ഓള് ഔട്ടാക്കിയ കേരളം രണ്ടാം ദിവസം ആദ്യ സെഷനില്‍ എതിരാളികളുടെ സ്കോർ മറികടന്നിരുന്നു. ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സച്ചിന് ബേബി ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു കേരള ബൗളർമാരുടെ പ്രകടനം.ജലജ് സക്സേന അഞ്ച് വിക്കറ്റും, ബേസില്‍ തമ്ബി രണ്ടുവിക്കറ്റും സര്‍വാതെ, ആസിഫ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ . കേരളത്തിന് വേണ്ടി ക്യാപ്റ്റൻ സച്ചിൻ ബേബി 83 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. വത്സല്‍ ഗോവിന്ദ്(23), രോഹൻ കുന്നുമ്മല്‍(28), ബാബ അപർജിത്ത്(32), അക്ഷയ് ചന്ദ്രൻ(24), ജലജ് സക്സേന( 35 ) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. 74 റണ്‍സെടുത്ത സല്മാൻ നിസാറും 11 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദ്ധീനുമാണ് നിലവില്‍ ക്രീസില്‍.