മത്സരം 26 ഓവറാക്കി; പെർത്തിൽ ഇന്ത്യക്കെതിരെ ഓസീസിന് ചെറിയ വിജയലക്ഷ്യം

പെർത്തിലെ ഒന്നാം ഏകദിനത്തിൽ ഓസീസിന് 131 റൺസിന്റെ വിജയലക്ഷ്യം. തുടർച്ചയായ മഴ മൂലം 26 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് ആണ് നേടിയത്. ഡി ആർ എസ് പ്രകാരം ഓസീസ് വിജയ ലക്ഷ്യം 131 ആക്കി പുനർ നിശ്ചയിച്ചു.
കെ എൽ രാഹുൽ (38 ), അക്സർ പട്ടേൽ(31), എന്നിവർ അവസാന ഓവറുകളിൽ നടത്തിയ പോരാട്ടമാണ്
ഇന്ത്യയ്ക്ക് ഭേദപ്പെട്ട ഈ സ്കോർ സമ്മാനിച്ചത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തകർച്ചകളുടേതായിരുന്നു. രോഹിത് ശര്‍മ(8), വിരാട് കോലി(0), ശുഭ്മാന്‍ ഗില്‍(10) എന്നിവരുടെ വിക്കറ്റുകൾ തുടക്കത്തിലെ നഷ്ടമായി. ശ്രേയസ് അയ്യരും 11 റൺസുമായി മടങ്ങിയപ്പോൾ രാഹുൽ-അക്സർ കൂട്ടുകെട്ട് രക്ഷക്കെത്തുകയായിരുന്നു. മാത്യു കുനെമാൻ, ജോഷ് ഹേസൽവുഡ്, മിച്ചൽ ഓവൻ എന്നിവർ ഓസീസിനായി രണ്ട് വിക്കറ്റ് വീതം നേടി.