സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്കിയ കോഴിക്കോട് സെഷന്‍സ് കോടതി നടപടിക്ക് സ്റ്റേ. ഹൈക്കോടതിയാണ് ജാമ്യം സ്റ്റേ ചെയ്തത്. അതിജീവിത നല്കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. തിങ്കളാഴ്ചയാണ് ഇനി കേസ് പരിഗണിക്കുക. അന്നു വരെ അറസ്റ്റ് പാടില്ലെന്നും കോടതി ഉത്തരവിട്ടു. സെഷന്‍സ് കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമാണെന്നും സുപ്രീം കോടതി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു. […]