കൊച്ചിയിലെ ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് മരിച്ച സംഭവത്തില്‍ അടിയന്തര ഇടപെടല്‍ നടത്തി ഹൈക്കോടതി. എന്‍ എച്ച് 47ലുള്ള കുഴികള്‍ എത്രയും പെട്ടെന്ന് അടയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. ഇന്ന് ഹൈക്കോടതി അവധിയായതിനാല്‍ അമിക്കസ്ക്യൂറി വഴി ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് നിര്‍ദേശം നല്‍കിയത്. ഹൈക്കോടതി ഇതിനു മുന്‍പും റോഡുകളിലെ കുഴികളുടെ കാര്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. […]












