അട്ടപ്പാടി മധു വധക്കേസ്; വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയിലേക്ക്
അട്ടപ്പാടി മധു വധക്കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മല്ലി ഹൈക്കോടതിയെ സമീപിക്കും. പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ച ശേഷം വിചാരണാ നടപടികള്‍ വീണ്ടും ആരംഭിച്ചാല്‍ മതിയെന്നാണ് ആവശ്യം. നിലവില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായ സി.രാജേന്ദ്രന് വേണ്ട രീതിയില്‍ കോടതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നില്ലെന്നാണ് മധുവിന്റെ കുടുംബം പരാതിപ്പെടുന്നത്. വിചാരണ നടക്കുന്ന മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ്ഗ സ്പെഷ്യല്‍ കോടതിയില്‍ […]