മാസാവസാനമായിട്ടും കെ എസ് ആർ ടി സിയിൽ ശമ്പളം ലഭിക്കാതെ 4500 ജീവനക്കാർ. മെക്കാനിക്കുകളും ദിവസവേതനക്കാരും ഇതിൽ ഉൾപ്പെടും. നാളെ ഗതാഗത മന്ത്രിയുടെ വസതിയിലേക്ക് എ ഐ ടി യു സി യുടെ നേതൃത്വത്തിൽ പട്ടിണി മാർച്ച് നടത്താനൊരുങ്ങുകയാണ് ജീവനക്കാർ. മെക്കാനിക്, ദിവസവേതനക്കാർ, ചീഫ് ഓഫീസിലെ ഉദ്യോഗസ്ഥർ തുടങ്ങിയ ജീവനക്കാർക്കാണ് മേയ് മാസത്തെ ശമ്പളം ലഭിക്കാത്തത്. […]