സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ രഹസ്യമൊഴി വിവാദമാകുന്നതിനിടെ ചൊവ്വാഴ്ച ഇടതുമുന്നണി യോഗം ചേരും. വിവാദങ്ങളെ പ്രതിരോധിക്കാനുള്ള മാര്‍ഗം ചര്‍ച്ച ചെയ്യുകയാണ് പ്രധാന അജണ്ടയെന്നാണ് റിപ്പോർട്ടുകൾ. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷ് മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരായി ഉയർത്തിയ ആരോപണങ്ങളാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഈ സംഭവവികാസങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സംഘപരിവാർ സംഘടനകൾക്കും പിസി ജോർജിനും അതിൽ പങ്കുണ്ടെന്നുമാണ് സർക്കാർ […]