വിമാന യാത്രക്കിടയിലും ഇന്റർനെറ്റ് ഉറപ്പാക്കി എയർ ഇന്ത്യ
വിമാന യാത്രക്കാർക്ക് സന്തോഷമാകുന്ന തീരുമാനവുമായി എയർ ഇന്ത്യ. ആഭ്യന്തര റൂട്ടുകളില്‍ ഇൻ-ഫ്ലൈറ്റ് വൈ-ഫൈ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യ വിമാനക്കമ്ബനിയായി മാറുകയാണ് എയർ ഇന്ത്യ.2025 ജനുവരി 1 മുതല്‍, തെരഞ്ഞെടുത്ത എയർ ഇന്ത്യ വിമാനങ്ങളില്‍ യാത്രക്കാർക്ക് അവരുടെ യാത്രക്കിടയില്‍ ഇനി മുതൽ സൗജന്യ ഇൻ്റർനെറ്റ് ലഭ്യമായത്.
എയർ ബസ് എ 350, ബോയിങ് 787-9, എയർബസ് A321neo വിമാനങ്ങളിലെ യാത്രക്കാർക്കാണ് സൗജന്യ ഇൻ്റർനെറ്റ് ആസ്വദിക്കാനാകുക. ബ്രൗസ് ചെയ്യാനും സോഷ്യല്‍ മീഡിയ ഉപയോഗിക്കാനും കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ചാറ്റ് ചെയ്യാനും സാധിക്കും.ഇന്ത്യൻ ഏവിയേഷൻ രംഗത്ത് സുപ്രധാന ചുവടുവെപ്പ് തന്നെയാണ് ഇത്. കാരണം. വിമാനത്തിൽ സഞ്ചരിക്കുമ്പോഴും ഇനി ആളുകൾക്ക് ബ്രൗസ് ചെയ്യാനും സോഷ്യൽ മീഡിയ ഉപയോഗിക്കാനും ജോലി ചെയ്യാനും കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടും സാധിക്കും. വിനോദ യാത്രക്കാർക്കും ബിസിനസ്സ് യാത്രക്കാർക്കും ഇത് കൂടുതൽ സൗകര്യപ്രദമാകും.
കണക്റ്റിവിറ്റി ഇപ്പോൾ ആധുനിക യാത്രയുടെ അവിഭാജ്യ ഘടകമാണ്. ചിലർക്ക്, ഇത് തത്സമയ വിവരങ്ങൾ പങ്കിടലിൻ്റെ സൗകര്യത്തെയും കുറിച്ചാണെങ്കിൽ , മറ്റുള്ളവർക്ക് ഇത് കൂടുതൽ ഉൽപ്പാദനക്ഷമതയുടെയും കാര്യക്ഷമതയുടെയും ഭാഗമാണ് ഒരാളുടെ ഉദ്ദേശം എന്തുതന്നെയായാലും, ഞങ്ങളുടെ അതിഥികൾ വെബിലേക്ക് കണക്റ്റുചെയ്യാനുള്ള ഓപ്ഷൻ ഉപയോഗിക്കുകയും എയർ ഇന്ത്യയുടെ പുതിയ അനുഭവം ആസ്വദിക്കുകയും ചെയ്യുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.” എയർ ഇന്ത്യയുടെ ചീഫ് കസ്റ്റമർ എക്സ്പീരിയൻസ് ഓഫീസർ രാജേഷ് ദോഗ്ര പറഞ്ഞു. ഐഒഎസ്, ആൻഡ്രോയിഡില്‍ പ്രവർത്തിക്കുന്ന ലാപ്ടോപ്പുകള്, ടാബ്ലെറ്റുകള്, സ്മാർട്ട്ഫോണുകള്‍ എന്നിവയില്‍ വൈഫൈ സേവനം ലഭിക്കും.
യാത്രക്കാർക്ക് ഒരേസമയം ഒന്നിലധികം ഉപകരണങ്ങള്‍ ബന്ധിപ്പിക്കാൻ കഴിയും.ന്യൂയോർക്ക്, ലണ്ടൻ, പാരീസ്, സിംഗപ്പൂർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര റൂട്ടുകളിൽ പരീക്ഷിച്ച് വിജയിച്ചതിന് ശേഷമാണ് ഇത് ആഭ്യന്തര ഫ്ലൈറ്റുകളിൽ ലഭ്യമാക്കുന്നത്. എയർലൈനിൻ്റെ എല്ലാ വിമാനങ്ങളിലും ഈ ഓഫർ വിപുലീകരിക്കാൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്.