സാങ്കേതിക തകരാറിനെ തുടര്‍ന്ന് ആര്‍ട്ടിമിസ് വണ്‍ ദൗത്യം രണ്ടാം തവണയും മാറ്റി
നാസയുടെ ആര്‍ട്ടെമിസ് ദൗത്യത്തിന്റെ വിക്ഷേപണം ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് മാറ്റിവെച്ചു. റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷപണം മാറ്റിവെച്ചതെന്ന് നാസ അറിയിച്ചു. ഫ്യുവല്‍ ലൈനിലെ ചോര്‍ച്ചയെ തുടര്‍ന്നാണ് വിക്ഷേപണം ആദ്യം മാറ്റേണ്ടി വന്നത്. സമാനമായ സാഹചര്യമാണ് ഇത്തവണയും ഉണ്ടായതെന്ന് നാസ വ്യക്തമാക്കി.
ആര്‍ട്ടെമിസ് പരമ്പരയിലെ ആദ്യ ദൗത്യമായ ആര്‍ട്ടെമിസ്-1 ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ഓഗസ്റ്റ് 29-ാം തീയതിയാണ്് ആദ്യം വിക്ഷേപിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇന്ധനചോര്‍ച്ചയും എന്ജിന് തകരാറും കാരണം മാറ്റിവെക്കുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച്ച വിക്ഷേപണത്തിനുള്ള കൗണ്‍ഡൗണ്‍ ആംരംഭിച്ചിരുന്നു. എന്നാല്‍ കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലം ഏഴ് ലക്ഷത്തോളം ഇന്ധനം വീണ്ടും മാറ്റി നിറയ്ക്കേണ്ടി വന്നു. പരിശോധനയ്ക്കിടയില്‍ ഫ്യൂയല്‍ ലൈനില്‍ പൊട്ടല്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വിക്ഷേപണം മാറ്റുകയായിരുന്നു.
ആര്‍ട്ടെമിസ് പരമ്പരയിലെ ആദ്യദൗത്യമാണ് ആര്‍ട്ടെമിസ്-1. മനുഷ്യന്റെ രണ്ടാം ചന്ദ്രയാത്രയ്ക്ക് മുന്നോടിയായുള്ള സ്പെയ്സ് ലോഞ്ചും സിസ്റ്റം റോക്കറ്റിന്റെ പരീക്ഷണക്കുതിപ്പാണ് അമേരിക്കയിലെ ഫ്ളോറിഡ കെന്നഡി സ്പേസ് സെന്ററില്‍ നടക്കേണ്ടിയിരുന്നത്.
Content Highlights – Artemis-1 Mission Postponed due to Technical Problems