ഗൂഗിള്‍ ക്രോമിലെ പാകപ്പിഴകള്‍ അംഗീകരിച്ച് കമ്പനി; ബ്രൗസര്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യണമെന്ന നിര്‍ദ്ദേശവുമായി സര്‍ക്കാര്‍
ഓപ്പണ്‍ സോഴ്സ് വെബ് ബ്രൗസറായ ഗൂഗിള്‍ ക്രോമിലെ പാകപ്പിഴകള്‍ അംഗീകരിച്ച് ഗൂഗിള്‍. പ്രധാനമായും ഡെസ്ക് ടോപ്പ് ഉപഭോക്താക്കളെയാണ് ഈ പാകപ്പിഴകള്‍ കൂടുതലായി ബാധിക്കുക. സൈബര്‍ ക്രൈം നോഡല്‍ ഏജന്‍സിയുടെ വിദഗ്ദ്ധ പരിശോധനയിലാണ് സുരക്ഷാ ഭീഷണി ഉയര്‍ത്തിയ പോരായ്മകള്‍ കണ്ടെത്തിയത്.
ഗൂഗിള്‍ പിഴവുകള്‍ അംഗീകരിക്കുകയും 30 പോരായ്മകള്‍ കണ്ടെത്തുകയും ചെയ്തു. ഇതില്‍ 7 എണ്ണം ഉയര്‍ന്ന ഭീഷണിയായി തരം തിരിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിന്റെ ആവശ്യകത മുന്‍നിര്‍ത്തി ക്രോം ഡെസ്ക്ടോപ്പ് ഉടന്‍ അപ്ഡേഷന് ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി.
കണ്ടെത്തിയ കേടുപാടുകള്‍ ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണെന്ന് ഇന്ത്യന്‍ കമ്പ്യൂട്ടന്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം മുന്നറിയിപ്പ് നല്കി. സുരക്ഷാനിയന്ത്രണങ്ങള്‍ മറികടക്കുക വഴി കമ്പ്യൂട്ടറില്‍ ഓവര്‍ ബഫര്ഫ്ളോ ഉണ്ടാകും. സോഫ്റ്റ് വെയര്‍ അപ്ഡേഷന് വഴി പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെന്ന് ഗൂഗിള്‍ കണ്ടെത്തുകയും ചെയ്തു.
ബ്രൗസര്‍ 101.0.495141 എന്ന വേർഷനിലേക്കാണ് അപ്ഡേഷന് ചെയ്യേണ്ടത്. വിന്‍ഡോസ്, മാക്, ലിനക്സ് എന്നിവയ്ക്കുള്ള അപ്ഡേഷന് വരും ദിവസങ്ങളില്‍ ഉപയോക്താക്കള്‍ക്കു ലഭ്യമാകുമെന്ന് ഗൂഗിള്‍ അറിയിച്ചു.