5,000 രൂപ പോയത് പോക്കറ്റടിച്ചല്ല; വിശദീകരണവുമായി ഡിസിസി പ്രസിഡന്റ്
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെ 5,000 രൂപ നഷ്ടപ്പെട്ടത് പോക്കറ്റടിച്ചല്ലെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ്. തിരുവനന്തപുരത്ത് ഭാരത് ജോഡോ യാത്രക്കിടയിൽ മോഷ്ടാക്കൾ നുഴഞ്ഞു കയറുകയും പോക്കറ്റടിക്കുകയും ചെയ്തതിന്റെ ക്ഷീണം മാറും മുമ്പാണ് ആലപ്പുഴയിൽ ഡിസിസി പ്രസിഡന്റിന്റെ തന്നെ പോക്കറ്റടിച്ചുവെന്ന വാർത്ത വരുന്നത്.
ആലപ്പുഴ ഡിസിസി പ്രസിഡൻറ് ബാബു പ്രസാദിൻറെ പോക്കറ്റിൽ നിന്ന് 5000 രൂപയാണ് മോഷണം പോയതെന്നാണ് ആദ്യം വർത്ത വന്നത്. എന്നാൽ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ എത്തിയപ്പോഴാണ് കവറിലിട്ട് പോക്കറ്റില്‍ വച്ചിരുന്ന പണം താഴെ വീണത്. തിരക്കിനിടയില്‍ അത് വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ അതിര്‍ത്തിയായ കൃഷ്ണപുരത്തെ സ്വീകരണത്തിനിടെയാണ് പണം നഷ്ടമായത്.