മുംബൈയിൽ പാർട്ടിക്കിടെ യുവാവിനെ അടിച്ചുകൊന്നു
മദ്യപാനത്തിനിടെ മുംബൈ ഏവിയേഷൻ യൂണിയൻ ഓഫീസിൽ ഒരാളെ തല്ലിക്കൊന്നു. ഞായറാഴ്ച രാത്രി സാന്താക്രൂസിലെ ഓഫീസിലാണ് സംഭവം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ യൂണിയൻ ഓഫീസിൽ നടന്ന മദ്യ വിരുന്നിടെയാണ് സംഭവം നടന്നത്.
നിഖിൽ ശർമ്മ എന്ന യുവാവ് മദ്യപാനത്തിനിടെ ചിലരുമായി വഴക്കിട്ടത് സംഘർഷത്തിന് കാരണമായി. ഇത് ചോദ്യം ചെയ്യാൻ എത്തിയ അബ്ദുൽ ഷെയ്ഖ് എന്നയാൾക്കും മർദ്ദനമേറ്റു. മദ്യലഹരിയിൽ നിഖിൽ ശർമ്മ അബ്ദുൽ ഷെയ്ഖിനെ ക്രൂരമായി മർദിച്ചു. സാന്താക്രൂസ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ പാർട്ടിക്കിടെ നിരവധി പേരുമായി വഴക്കിടുകയും മർദിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. മരിച്ചത് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ ജീവനക്കാരനാണ്.
Content Highlights – Mumbai, Death, Liquor party in aviation union office