ബഫര്‍സോണ്‍: ചിങ്ങം ഒന്നിന് കരിദിനം ആചരിച്ച് കര്‍ഷക സംഘടനകള്‍
ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിഷേധിച്ച് കര്‍ഷക ദിനമായ ചിങ്ങം ഒന്നിന് കര്‍ഷക സംഘടനകള്‍ കരിദിനം ആചരിക്കുന്നു. കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ മേല്‍നോട്ടത്തില്‍ 61 കര്‍ഷക സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച കേരള കര്‍ഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് കരിദിനം ആചരിക്കുന്നത്. ഇതിനൊപ്പം ജില്ലാ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. ബഫര്‍ സോണ്‍ മേഖലകളിലെ ജനങ്ങളുടെ ആശങ്ക പ
ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി വിധി മറികടക്കാന്‍ കേരള സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നീക്കങ്ങളില്‍ മെല്ലപ്പോക്കാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കാനുള്ള ഉത്തരവാദിത്തം വനംവകുപ്പിനെ ഏല്‍പ്പിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കെസിബിസിയും രംഗത്തെത്തിയിട്ടുണ്ട്.
രിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. വയനാട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് കരിദിനം ആചരിക്കുന്നത്.