സസ്പെൻഡ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ
ഇന്നലെ സസ്പെൻഡ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. മെഡൽ ലഭിച്ചത് ഗ്രേഡ് എസ്.ഐ സാബുരാജനാണ്. ഗ്രേഡ് എസ്.ഐ സാബുരാജനെ സസ്പെൻഡ് ചെയ്തത് മന്ത്രി പി. രാജീവിന്റെ യാത്രാറൂട്ടിൽ മാറ്റം വരുത്തിയതിനാണ്. സേനയിൽ സസ്പെൻഷനെതിരെ വ്യാപക പ്രതിഷേധം ഉയരുമ്പോഴാണ് ഉദ്യോഗസ്ഥന് അംഗീകാരം ലഭിക്കുന്നത്. ഇന്നലെയാണ് മന്ത്രി പി. രാജീവിന് പൈലറ്റ് പോയ എസ് ഐയെ കമ്മിഷണർ സസ്പെൻസ് ചെയ്തത്.
മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം പോലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു എന്നാണ്. സംസ്ഥാന പൊലീസ് സേനയിലെ 21 പേർക്കാണ് മുഖ്യമന്ത്രിയുടെ 2022ലെ പൊലീസ് മെഡൽ ലഭിച്ചത്. സേവനം, പ്രതിബദ്ധത, സമർപ്പണം എന്നിവയുടെ അടിസ്ഥാനത്തിലാണ് മെഡൽ നൽകുന്നത്. തിരക്കും കുഴികളും ഉള്ള വഴിക്ക് പകരം നല്ല വഴിയിൽ കൂടി കൊണ്ടുപോയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സസ്പെൻഡ് ചെയ്തത് പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന എസ് ഐയെയും ഒരു പൊലീസുകാരനെയുമാണ്.
പള്ളിച്ചൽ മുതൽ വെട്ട് റോഡ് വരെ മന്ത്രിക്ക് എസ്കോർട്ട് പോയ ജീപ്പിൽ ഡ്യൂട്ടിക്കുണ്ടായിരുന്നവരാണ് ഗ്രേഡ് എസ് ഐ എസ്.എസ് സാബുരാജനും സിപിഒ സുനിലും. സസ്പെൻഡ് ചെയ്തത് ഇവരെയാണ്. നെയ്യാറ്റിൻകരയിൽ നിന്നും എറണാകുളത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.
Content Highlights – Chief Minister, Police Medal, Suspended Police Officer