ഇന്ത്യയില്‍ ബാലവേലയും ജാതി വിവേചനവും ദാരിദ്ര്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു: യുഎന്‍
ബാലവേല, ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം, ദാരിദ്ര്യം എന്നിവ ഇന്ത്യയിൽ പരസ്പരബന്ധിതമാണെന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു. ദളിത് സ്ത്രീകളോടുള്ള കടുത്ത വിവേചനം ഉൾപ്പെടെ ദക്ഷിണേഷ്യയിലെ അടിമത്തത്തിന്റെ സമകാലിക രൂപങ്ങൾ റിപ്പോർട്ടിൽ എടുത്തുകാട്ടുന്നു.
മനുഷ്യാവകാശ കൗൺസിലിന്റെ പ്രത്യേക പ്രതിനിധിയായ ടോമോയ ഒബോകാറ്റയാണ് അടിമത്തത്തിന്റെ സമകാലിക രൂപങ്ങളെക്കുറിച്ച് പറയുന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പണ്ട് കാലത്ത് നിലനിന്നിരുന്ന അടിമത്തം, കോളനിവത്ക്കരണം, ഭരണകൂടം കാണിച്ചിരുന്ന വിവേചനങ്ങള്‍ എന്നിവയുടെയെല്ലാം അനന്തര ഫലമാണ് ഇന്ന് ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടക്കുന്ന വിവേചനങ്ങള്‍.
ഇന്ത്യയിൽ, ബാലവേല, ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം, ദാരിദ്ര്യം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അംഗോള, കോസ്റ്റാറിക്ക, ഹോണ്ടുറാസ്, കസാക്കിസ്ഥാൻ എന്നിവിടങ്ങളിലെ വിവിധ മേഖലകളിലെ ന്യൂനപക്ഷങ്ങളിലെയും കുടിയേറ്റക്കാരിലെയും കുട്ടികളാണ് കൂടുതലും ബാലവേലയുടെ ഇരകള്‍.