ബ്രാഹ്മണരെക്കുറിച്ച് വിവാദ പരാമർശം; ബി.ജെ.പി നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
മധ്യപ്രദേശിൽ ബ്രാഹ്മണരെക്കുറിച്ച് വിവാദ പരാമർശം നടത്തിയ ബിജെപി നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ബിജെപി നേതാവ് പ്രീതം സിംഗ് ലോധിയെ ആണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ശനിയാഴ്ച രാവിലെ പ്രീതം സിങ്ങ് ലോധിയെ ഭോപ്പാലിലെ ബിജെപി ആസ്ഥാനത്തേക്ക് വിളിപ്പിക്കുകയും അദ്ദേഹത്തിന്റെ പ്രാഥമിക അംഗത്വം ബിജെപി സംസ്ഥാന നേതൃത്വം റദ്ദാക്കുകയും ചെയ്തിരുന്നു.
ധീര വനിത റാണി അവന്തി ബായിയുടെ ജന്മവാര്ഷികത്തിൽ മികച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിലാണ് പ്രീതം സിംഗ് ഇക്കാര്യം പറഞ്ഞത്.
മതത്തിന്റെ പേരിൽ ബ്രാഹ്മണർ ജനങ്ങളെ കബളിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നുവെന്ന് പ്രീതം തന്റെ പ്രസംഗത്തിൽ പറഞ്ഞു. പ്രീതം സിങ്ങിന്റെ പ്രസംഗത്തിലെ വിവാദ ഭാഗങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.
Content highlights – controversy, brahmins, bjp leader expelled