പള്ളിയോടം മറിഞ്ഞു കാണാതായ ആദിത്യന്റെ മൃതദേഹം കണ്ടെത്തി; രണ്ട് പേർക്കായി തെരച്ചിൽ

പമ്പയാറ്റിൽ പള്ളിയോടം മറിഞ്ഞ് കാണാതായ പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശൻ്റെ മകൻ ആദിത്യൻ (17 ) ആണ് മരിച്ചത്. കാണാതായ 2 പേർക്കായി തെരച്ചിൽ തുടരുന്നു. ശക്തമായ ഒഴുക്കിൽ പെട്ട് ചെന്നിത്തല കരയുടെ പള്ളിയോടം മറിഞ്ഞാണ് അപകടമുണ്ടായത്. ഞായറാഴ്ച നടക്കുന്ന ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
കൂടുതല്‍ ആളുകൾ വള്ളത്തിൽ ഉണ്ടായിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. പള്ളിയോടത്തിൽ കയറാൻ 65 പേർക്കാണ് അനുമതിയുണ്ടായിരുന്നത്. എന്നാൽ ഇതിൽ കൂടുതൽ പേർ പള്ളിയോടത്തിലുണ്ടായിരുന്നു. നിലവിൽ മൂന്ന് സ്കൂബ ടീം എത്തി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
content highlights – boy died, 2 people missing, palliyodam