ഇടമലയാര് ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു
ജലനിരപ്പ് വര്ധിക്കുന്ന പശ്ചാത്തലത്തില് ഇടമലയാര് ഡാമിന്റെനാലു ഷട്ടറുകളും തുറന്നു. രാവിലെ ആറ് മുതല് വൈകുന്നേരം ആറ് വരെ വെള്ളം ഒഴുക്കി വിടുന്നതിന് കെഎസ്ഇബിക്ക് അനുമതി നല്കി. ഡാമില് 350 ക്യൂബിക്സ് വരെ ജലം പുറത്തേക്കൊഴുകും.
ഇടുക്കി ചെറുതോണി അണക്കെട്ടില് നിന്നുള്ള കൂടുതല് ജലവും വൈകീട്ടോടെ ജില്ലയില് ഒഴുകിയെത്തും. ഉച്ചയ്ക്ക് 12 മണി മുതല് 1600 ക്യൂമെക്സിനും 1700 ക്യൂമെക്സിനുമിടയില് വെള്ളം ഭൂതത്താന്കെട്ടില് നിന്ന് പുറത്തേക്ക് ഒഴുകുന്നുണ്ട്.
ഇടമലയാര് ഡാം തുറന്ന ശേഷവും പെരിയാറിലെ നീരൊഴുക്കില് മാറ്റമുണ്ടായിട്ടില്ല. ഡാമില് നിന്ന് കൂടുതല് വെള്ളം തുറന്നു വിടുന്നതിന്റെ ഫലമായി ജലനിരപ്പിലുള്ള വ്യത്യസം വൈകുന്നേരത്തോടെ പ്രതിഫലിക്കുകയുള്ളുവെന്നാണ് വിലയിരുത്തല്.
Content Highlights – Four shutters of Idamalayar Dam were opened