സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു
Posted On August 9, 2022
0
255 Views
സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 320 രൂപയും ഗ്രാമിന് 40 രൂപയും വര്‍ധിച്ച് ഗ്രാമിന് 4,795 രൂപയിലും പവന് 38,360 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്. ഒരേ വില മൂന്ന് ദിവസം തുടരുന്നതിനു ശേഷമാണ് ചൊവ്വാഴ്ച സ്വർണവില വർധിച്ചത്. തിങ്കളാഴ്ച സ്വർണം ഗ്രാമിന് 4,755 രൂപയും പവന് 38,040 രൂപയുമായിരുന്നു. ഓഗസ്റ്റ് ഒന്നിൽ രേഖപ്പെടുത്തിയ ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമാണ് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്.
Content Highlights – price of gold rise again in the state
Trending Now
ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”
December 31, 2024
അബുദാബി യാസ് ഐലൻഡിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്ന് ലുലു
December 24, 2024