പാലാപ്പള്ളി തിരുപ്പള്ളിയ്ക്ക് ചുവട് വെച്ച് ആശുപത്രി സൂപ്രണ്ടും മെഡിക്കല്‍ ഓഫീസറും; വീഡിയോ ഷെയര്‍ ചെയ്ത് ആരോഗ്യമന്ത്രി
സമൂഹഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ദേയമാണ് കടുവ സിനിമയിലെ പാലാപ്പള്ളി തിരുപ്പള്ളി എന്ന് തുടങ്ങുന്ന പാട്ട്. സെലബ്രിറ്റികളടക്കം പലരും ഈ പാട്ടിന് അനുസരിച്ച് ചുവടുവയ്ക്കുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടധികം ശ്രദ്ധ നേടിയിട്ടുമുണ്ട്.
ഇപ്പോളിതാ ഈ പാട്ടിനൊപ്പം വയനാട് നല്ലൂര്‍നാട് സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സാവന്‍ സാറാ മാത്യുവും മെഡിക്കല്‍ ഓഫീസര്‍ ഡോ. സഫീജ് അലിയുടേയും ചുവടുവെപ്പാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പീച്ചങ്കോട് ടര്‍ഫിലാണ് ഇവരുടെ ഡാന്‍സ് ചിത്രീകരിച്ചിരിക്കുന്നത്. ആശുപത്രിയിലെ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരായ കെ സി ലതേഷും റുബീന കമറുമാണ് വൈറല്‍ വീഡിയോയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ആരോഗ്യമന്ത്രി വീണ ജോർജാണ് ഈ ഡാൻസ് വീഡിയോ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്.
ട്രൈബൽ ജന വിഭാഗങ്ങൾക്ക് ഉൾപ്പെടെ ഏറെ ആശ്വാസമാണ് നല്ലൂർനാട് കാൻസർ ചികിത്സാ കേന്ദ്രം. സംസ്ഥാനത്ത് തന്നെ ഏറ്റവും നന്നായി ഒ.പി. കീമോതെറാപ്പി നൽകുന്ന ആശുപത്രികളിൽ ഒന്നാണിത്. ഏതാനും മാസങ്ങൾക്കു മുമ്പ് ആശുപത്രി സന്ദർശിച്ച് കാര്യങ്ങൾ നേരിട്ട് വിലയിരുത്തിയിരുന്നു. ഈ മാസം തന്നെ ഇവിടെ കിടത്തി ചികിത്സ ആരംഭിക്കും. ആയിരക്കണക്കിന് രോഗികൾക്ക് മികച്ച സേവനമാണ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ടീം നൽകുന്നത്. നൃത്ത ചുവടുകളുമായി എത്തിയ രണ്ട് പേരും മികച്ച ഡോക്ടർമാരാണ്, അവർ മികച്ച ഡാൻസേഴ്സും കൂടിയാണെന്ന് പറഞ്ഞാണ് വീണ ജോർജ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്.