ഇടമലയാർ ഡാമിൽ റെഡ് അലർട്ട്
Posted On August 27, 2022
0
352 Views

ഇടമലയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജല നിരപ്പ് ഉയരുകയാണ്. 163.5 മീറ്ററാണ് നിലവിലെ ജലനിരപ്പ്. റൂൾ കർവ് ലവൽ 164 മീറ്ററാണ്.
ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നത് കൊണ്ട് ജലനിരപ്പ് ക്രമീകരിക്കുന്നതിൻ്റെ ഭാഗമായാണ് മൂന്നാം ഘട്ട മുന്നറിയിപ്പ് ആയ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഡാം തുറന്ന് ജലം ഒഴുക്കിവിടാനുള്ള പ്രാരംഭ നടപടികളും മുന്നൊരുക്കങ്ങളും നടത്താനാണ് കെഎസ്ഇബി നിർദേശം.
Content highlights – Idamalayar dam, red alert, rain
Trending Now
യെമനിൽ 828 സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി സൗദി
August 26, 2025