മാധ്യമപ്രവർത്തകൻ എം.എസ്.സന്ദീപ് കൂട്ടിക്കൽ അന്തരിച്ചു
Posted On August 28, 2022
0
326 Views

മാധ്യമപ്രവർത്തകൻ എം.എസ്.സന്ദീപ് കൂട്ടിക്കൽ (37) അന്തരിച്ചു. മുണ്ടക്കയം കൂട്ടിക്കൽ സ്വദേശിയാണ്. അസുഖബാധിതനായതിനെ തുടർന്ന് മണിമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
മംഗളം ദിനപത്രത്തിന്റെ തിരുവനന്തപുരം, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളില് ലേഖകനായി പ്രവര്ത്തിച്ചിട്ടുള്ള സന്ദീപ് നിലവില് വിവിധ ഓണ്ലൈന് മാധ്യമങ്ങളിലായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.
Content highlights – Journalist MS Sandeep Kootikal passed away
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025