ദേശീയ പാത അപകടം കുട്ടികളടക്കം 9 മരണം
വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒൻപത് പേർ മരിച്ചു.നാല്‍പ്പതിലേറെ പേർക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. രാത്രി 12 മണിയോടെയായിരുന്നു അപകടം. എറണാകുളം മുളന്തുരുത്തി ബസേലിയേസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്നും വിനോദയത്രക്ക് പോകുന്ന സംഘം സഞ്ചരിച്ച ബസ് കെ എസ് ആർ ടി സിയുടെ കൊട്ടാരക്കര – കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിന് പിന്നിലിടിക്കുകയായിരുന്നു. മൃതദേഹങ്ങളും പരിക്കേറ്റവരേയും സമീപത്തെ സ്വകാര്യ-സർക്കാർ ആശുപത്രികളിലേക്ക് മാറ്റി.
ഊട്ടിയിലേക്ക് വിനോദ സഞ്ചാരത്തിനായി പുറപ്പെട്ട ബസില്പത്താംക്ലാസ് പ്ലസ് വണ്‍, പ്ലസ് ടു ക്ലാസിലെ 42 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരുമാണ് ഉണ്ടായിരുന്നത്. കെ എസ് ആർ ടി സിക്ക് പിന്നിലിടിച്ച ടൂറിസ്റ്റ് ബസ് സമീപത്തെ ചതുപ്പിലേക്ക് മറിഞ്ഞു. മരിച്ചവരില്‍ മൂന്ന് പേർ കെ എസ് ആർ ടി സി യാത്രക്കാരും ശേഷിക്കുന്നവർ വിനോദയാത്ര സംഘത്തിലുള്‍പ്പട്ടവരുമാണ്.കെ എസ് ആർ ടി സി യാത്രക്കാരായ തൃശൂർ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ് (24), കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരം ഒ.അനൂപ് (22), സ്കൂൾ ജീവനക്കാരായ നാൻസി ജോർജ്, വി.കെ.വിഷ്ണു, വിദ്യാർത്ഥികളായ എൽന ജോസ് ക്രിസ്വിന്റ്, ദിവ്യ രാജേഷ് , അഞ്ജന അജിത്, ഇമ്മാനുവൽ, എന്നിവരാണ് മരിച്ചത്. ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് ദൃക്സാക്ഷി മൊഴികള്‍. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെ എസ് ആർ ടി ബസിന് പുറകിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. കെഎസ്ആർടിസി ബസിന് പിന്നിലിടിച്ച ശേഷം ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞു.