നിപ, കൊവിഡ് എന്നിവ കൈകാര്യം ചെയ്ത രീതിയിൽ കേരളം ആഗോളപ്രശംസ നേടി; കെ കെ ശൈലജ
നിപ, കൊവിഡ് എന്നിവ കൈകാര്യം ചെയ്ത രീതിയിൽ കേരളത്തിലെ ആരോഗ്യ സംവിധാനം ആഗോളപ്രശംസ നേടിയിട്ടുണ്ടെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. ‘കേരള ഹെല്‍ത്ത് മോഡല്‍’ എന്ന വിഷയത്തില്‍ പുനെ പീപ്പിള്‍സ് ഹെല്‍ത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാറിലായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം. സംസ്ഥാനം നിപ ഭീതിയിലൂടെ കടന്നു പോയപ്പോൾ ആദ്യ കേസ് കണ്ടെത്തിയ ഗ്രാമം മുഴുവൻ സമ്പർക്ക വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. ഇതുപൊലെ കൃത്യമായ മുൻകരുതലുകളും കാര്യക്ഷമമായ പ്രവർത്തനങ്ങളുമാണ് കോവിഡിലും സംസ്ഥാനത്തെ തുണച്ചത്.
അതേസമയം ശിശുമരണ നിരക്കും ഒറ്റ അക്കത്തിലേക്ക് കുറയ്ക്കുന്നതിന് കേരളത്തിന് കഴിഞ്ഞതായും കെ കെ ശൈലജ പറഞ്ഞു. ആശാ വർക്കർമാരുടെയും സന്നദ്ധപ്രവർത്തകരുടെയും പ്രത്യേക ടീമുകൾ രൂപവത്കരിച്ചത് കൊണ്ടാണ് ഇത് സാധ്യമായതെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.
content highlights – nipah, covid, Kerala won global acclaim