അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം
അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു. ഷോളയൂര്‍ ഊത്തുക്കുഴിയിലെ സജിത-ഷാജി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രി 10 നായിരുന്നു പ്രസവം. എന്നാല്‍ കുഞ്ഞ് രാത്രി 11 മണിയോടെ മരിച്ചു. ഈ വര്‍ഷം അട്ടപ്പാടിയിലുണ്ടാകുന്ന ആറാമത്തെ നവജാത ശിശു മരണമാണ് ഇത്.
കുഞ്ഞിന് തൂക്കക്കുറവുണ്ടായിരുന്നു എന്നാണ് വിവരം. എന്നാല്‍ മരണകാരണം ഇതാണോ എന്നത് വ്യക്തമല്ല. ജൂണിലാണ് ഇതിനു മുന്‍പ് അട്ടപ്പാടിയില്‍ നവജാത ശിശുമരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചിറ്റൂര്‍ ഊരിലെ ഷിജു-സുമതി ദമ്പതികളുടെ പെണ്‍കുഞ്ഞായിരുന്നു മരണപ്പെട്ടത്. പ്രസവിച്ചയുടന്‍ കുഞ്ഞ് മരിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം നിരവധി ശിശുമരണങ്ങളുണ്ടായ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി അട്ടപ്പാടിയില്‍ നേരിട്ടെത്തിയിരുന്നു. അട്ടപ്പാടിയിലെ ട്രൈബല്‍ ഹെല്‍ത്ത് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ശിശുമരണം ഇവിടെ തുടരുകയാണ്.
Content Highlights – New born child died, Attapadi