അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം;
ഒരു സാക്ഷി കൂടി കൂറുമാറി, ഇതുവരെ കൂറുമാറിയത് ഒൻപത് പേർ
പാലക്കാട് അട്ടപ്പാടി ആൾക്കൂട്ടം മധുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. പത്തൊൻപതാം സാക്ഷി കക്കിമൂപ്പൻ ആണ് കോടതിയിൽ മൊഴിമാറ്റി പറഞ്ഞത്. കേസിൽ കൂറുമാറുന്ന ഒൻപതാം സാക്ഷിയാണ് കക്കിമൂപ്പൻ.
ആൾക്കൂട്ടം മർദ്ദിച് കൊലപ്പെടുത്തിയെന്ന മധു കേസിൽ സാക്ഷികളുടെ കൂറുമാറ്റം തുടരുകയാണ്. പൊലീസിന്റെ ഭീഷണി മൂലമാണ് മധുവിനെ മർദ്ദിക്കുന്നത് കണ്ടെന്ന മൊഴി നൽകിയതെന്നാണ് പത്തൊൻപതാം സാക്ഷി കക്കിമൂപ്പൻ ഇന്ന് കോടതിയിൽ പറഞ്ഞത് .
കേസിലെ രണ്ടാം പ്രതി മരയ്ക്കാൻ തന്നോട് മധുവിനെ കണ്ടോ എന്ന് ചോദിച്ചതായും , മറ്റു പ്രതികളെ ഫോണിൽ വിളിച്ച് വരുത്തിയതും മരയ്ക്കാർ ആണെന്ന മൊഴിയും കക്കി മൂപ്പൻ ഇന്ന് കോടതിയിൽ മാറ്റി പറഞ്ഞു. കക്കി മൂപ്പൻ കൂടി മെഴി മാറ്റിയതോടെ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം ഒൻപതായി. ഇതിൽ മൂന്ന് ഫോറസ്റ്റ് വാച്ചർമാരും മധുവിന്റെ ബന്ധു ചന്ദ്രനും ഉൾപ്പെടും.
കേസിലെ പ്രതികളുടെ കുടുംബം ഭീഷണി പെടുത്തുന്നുവെന്ന് പറഞ്ഞ് മരിച്ച മാധുവിന്റെ അമ്മ കോടതിയിൽ പരാതി നൽകി. മണ്ണാർക്കാട് മുൻസിഫ് കോടതിയിൽ ആണ് പരാതി നൽകിയത്. കൂറുമാറിയ സാക്ഷികൾക്കെതിരെ നടപടി എടുക്കണമെന്നും സാക്ഷികൾ കൂറുമാറുന്നത് ചിലരുടെ പ്രേരണ മൂലമാണ് എന്നും പരാതിയിൽ പറയുന്നു.