പാലക്കാട് പഞ്ചായത്ത് ജീപ്പ് നിയന്ത്രണം വിട്ട് കുളത്തിൽ വീണു

പാലക്കാട് പിരായിരി പഞ്ചായത്തിന്റെ ജീപ്പ് നിയന്ത്രണം വിട്ട് കുളത്തില്‍ വീണു. പേഴുംകര ചിറക്കുളത്തിലേക്കാണ് ജീപ്പ് മറിഞ്ഞത്. ജീപ്പിലുണ്ടായിരുന്ന പതിനൊന്നാം വാർഡ് മെമ്പർ സൗജയ്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഈ പ്രദേശത്തെ റോഡ് കോണ്‍ക്രീറ്റ് ചെയ്തതാണ്. ഇതിന്റെ വടക്ക് ഭാഗത്ത് മണ്ണില്‍ നിന്നും ഏതാണ്ട് ഒരടിയോളം ഉയരമുണ്ട് കോണ്‍ക്രീറ്റ് റോഡിന്. അപകടകാരണം ഇതാണെന്ന് നാട്ടുകാർ ആരോപിച്ചു. റോഡില്‍ നിന്നും പുറത്ത് പോയ വാഹനം പുറകിലേക്ക് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി തൂണില്‍ ഇടിച്ച ശേഷമാണ് കുളത്തിലേക്ക് വീണത്. കുളത്തിൽ വെള്ളം കുറവായതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്.
content highlights – palakkad, panchayath jeep, fell into the pond