വിമാനത്തിൽ കിടന്ന് സിഗരറ്റ് വലി; ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസർക്കെതിരെ കേസ് എടുത്ത് പൊലീസ്
ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസർക്കെതിരെ വിമാനത്തിൽ കിടന്ന് സിഗരറ്റ് വലിച്ചതിന് കേസ് എടുത്ത് പൊലീസ്. ബോബി കതാരിയ എന്ന ഗുഡ്ഗാവ് സ്വദേശിക്കെതിരെയാണ് കേസ് എടുത്തത്. ദുബായിയിൽ നിന്ന് ഡൽഹിയിലെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലായിരുന്നു സംഭവം.
ബോബി കതാരിയയുടെ സീറ്റിൽ കിടന്ന് സിഗരറ്റ് വലിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് കേസ് എടുത്തത്. വിമാനത്തിലെ സീറ്റിൽ കിടന്ന് അപകടകരമാം വിധത്തിൽ സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് കത്തിക്കുകയും തുടർന്ന് പുകവലിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. 6.30 ലക്ഷം ഫോളോവേഴ്സ് ഇൻസ്റ്റാഗ്രാമിൽ ബോബി കതാരിയക്ക് ഉണ്ട്.
വിമാനത്തിലിരുന്ന് സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങൾ ആളുകൾ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ ടാഗ് ചെയ്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ഇതിനോടുള്ള പ്രതികരണവുമായി മന്ത്രിയും രംഗത്ത് വന്നു. ‘ഇത് അന്വേഷിക്കുകയാണ്, അത്തരം അപകടകരമായ പെരുമാറ്റങ്ങളോട് ക്ഷമിക്കാൻ പറ്റില്ല’ എന്ന് ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു.
Content Highlights – Man smoke cigarette on plane