സ്പീക്കര്‍ എം.ബി രാജേഷ് ഇന്ന് രാജി വെക്കും
സ്പീക്കര്‍ എം. ബി രാജേഷ് മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ന് രാജി സമര്‍പ്പിക്കും. ചൊവ്വാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ചൊവ്വാഴ്ച രാവിലെ 11നായിരിക്കും ചടങ്ങ് നടക്കുക. എം ബി രാജേഷിന് പകരം എ എന്‍ ഷംസീറിനെ പുതിയ സ്പീക്കറായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തെരഞ്ഞെടുത്തിരുന്നു.
എം ബി രാജേഷ് രാജി വെക്കുന്നതോടെ ഡെപ്യൂട്ടി സ്പീക്കറാകും താല്കാലിക ചുമതലകള്‍ നിര്‍വഹിക്കുക. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദന് ചുമതലയേറ്റതോടെയാണ് പകരം എം ബി രാജേഷ് മന്ത്രിസഭയിലെത്തുന്നത്. എം വി ഗോവിന്ദന് എക്സൈസ് തദ്ദേശ വകുപ്പുകളായിരുന്നു കൈകാര്യം ചെയ്തിരുന്നത്. എം ബി രാജേഷിന് ഈ വകുപ്പുകള്‍ തന്നെ ലഭിക്കുമെന്നാണ് വിവരം.
പാര്‍ട്ടി ഏല്‍പ്പിച്ച പുതിയ ചുമതലയും കഴിവിന്റെ പരമാവധി നിറവേറ്റാന്‍ ശ്രമിക്കുമെന്നായിരുന്നു എം ബി രാജേഷ് പ്രതികരിച്ചത്. ‘സ്പീക്കര്‍ എന്ന നിലയിലെ അനുഭവം വളരെ വിലപ്പെട്ടതായി കണക്കാക്കുന്നു. വലിയ പാരമ്പര്യമുളള കേരള നിയമസഭയുടെ അധ്യക്ഷ സ്ഥാനത്ത് ഇരുന്നുകൊണ്ട് നീതി പുലര്‍ത്തുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നാണ് കരുതുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സഭകളിലൊന്നാണ് കേരള നിയമസഭ. കേരള നിയമസഭ കഴിഞ്ഞ ഒരു വര്‍ഷം 61 തവണയാണ് സമ്മേളിച്ചത്. സഭകള്‍ എന്നതിന് അപ്പുറം പാര്‍ലമെന്റിനേക്കാള്‍ കൂടുതല്‍ തവണ സമ്മേളിച്ചു. ഏറ്റവും അവസാനം നടന്ന നിയമസഭാ സമ്മേളനത്തിലെ ചര്‍ച്ചകളും സംവാദങ്ങളുടെ നിലവാരവും ഉളളടക്കവും കൊണ്ട് ശ്രദ്ധേയമായിരുന്നു. അങ്ങനെയുളള ഒരു സഭയുടെ സ്പീക്കറാവുക എന്നത് വിലപ്പെട്ട അനുഭവമാണ്’. ഇങ്ങനെയാണ് എം ബി രാജേഷ് പ്രതികരിച്ചത്.
content highlights – Speaker MB Rajesh resign today