തമിഴ് ഗാനരചയിതാവ് കബിലന്റെ മകള്‍ മരിച്ചനിലയില്‍
തമിഴ് ഗാനരചയിതാവ് കബിലന്റെ മകളും ഫാഷന്‍ ഡിസൈനറുമായ തൂരിഗൈയെ 28 മരിച്ച നിലയില്‍ കണ്ടെത്തി. ഫാഷന്‍ ഡിസൈനറും എഴുത്തുകാരിയുമായിരുന്നു തൂരിഗൈ. അരുമ്പാക്കം എം.എം.ഡി.എ. കോളനി തിരുപ്പൂര്‍ കുമാരന് സ്ട്രീറ്റിലെ വീട്ടിലെ മൂന്നാംനിലയിലെ മുറിയിലാണ് ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ വിവാഹത്തിന് നിര്‍ബന്ധിച്ചതിനാലാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ഏതാനും തമിഴ് സിനിമകള്‍ക്ക് വസ്ത്രാലങ്കാരം നിര്‍വഹിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കായി 2020ല്‍ ‘ബീങ് വുമന്‍’ എന്ന ഡിജിറ്റല്‍ മാഗസിന് തുടങ്ങി. മാറ്റത്തിനായി ആഗ്രഹിക്കുന്ന സ്ത്രീകളുമായുള്ള അഭിമുഖങ്ങൾ പ്രസിദ്ധീകരിച്ചു. മാഗസിന്റെ രണ്ട് വർഷം തികയുന്നതിന്റെ ഭാഗമായി ചെന്നൈ ഐഐടി കാമ്പസിൽ ‘ഫ്രണ്ട്ഷിപ്പ് ഐക്കൺ അവാർഡ്’ എന്ന പേരിൽ ഒരു അവാർഡ് ഷോ സംഘടിപ്പിക്കാന്‍ തൂരിഗൈ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ആഴ്ചകളില്‍ ആ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു തൂരിഗൈ. അതിനിടയില്‍ തൂരിഗൈ ജീവനൊടുക്കിയതിന്റെ വാർത്ത കേട്ട നടുക്കത്തിലാണ് പ്രിയപ്പെട്ടവര്‍. 2001 മുതല്‍ തമിഴില്‍ അറിയപ്പെടുന്ന ഗാനരചയിതാവാണ് കബിലന്. കാര്‍ത്തിക് രാജ സംഗീതം നിര്‍വഹിച്ച ‘പിശാസ് 2’ എന്ന ചിത്രത്തിനാണ് അദ്ദേഹം ഒടുവില്‍ ഗാനരചന നിര്‍വഹിച്ചത്