സംസ്ഥാനത്ത് വീണ്ടും തീവ്രമഴ ഭീഷണി
മഴയുടെ ഭീഷണിയിൽ നിന്ന് കേരളം മുക്തരല്ല. ന്യൂനമര്‍ദ്ദ സാധ്യത ഉള്ളതിനാൽ സംസ്ഥാനത്ത് വീണ്ടും കനത്ത മഴയുടെ ഭീഷണി ഉയര്‍ന്ന് വന്നിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം ഒഡീഷ-വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനു മുകളിലായി നിലനിൽക്കുന്നു.
അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ഒഡീഷ-ഛത്തീസ്ഗഢ് മേഖലയിലുടെ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
തെക്കൻ മഹാരാഷ്ട്ര തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനത്താൽ ഈ മാസം 12 വരെ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.