ഇടുക്കിയില്‍ ഏലത്തോട്ടത്തില്‍ നിന്ന് മൂന്നര വയസുകാരിയെ കാണാതായി; തെരച്ചില്‍ തുടരുന്നു
ഇടുക്കി, രാജകുമാരിയില്‍ ഏലത്തോട്ടത്തില്‍ നിന്ന് മൂന്നര വയസുകാരിയെ കാണാതായി. രാജകുമാരി പഞ്ചായത്ത് ബി ഡിവിഷനിലെ ഏലത്തോട്ടത്തില്‍ നിന്ന് ചൊവ്വാഴ് വൈകിട്ടാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കള്‍ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുമ്പോള്‍ കുട്ടിയും ഏലത്തോട്ടത്തിലുണ്ടായിരുന്നു. മറ്റൊരു കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെയാണ് കാണാതായത്. പ്രദേശത്ത് ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും തെരച്ചില്‍ നടത്തുകയാണ്. മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് തെരച്ചില്‍. ചൊവ്വാഴ്ച രാത്രി വൈകിയും തെരച്ചില്‍ നടത്തിയിരുന്നു.
Content Highlight: Plantation, Missing, Idukki, Rajakumari