വിഴിഞ്ഞം പദ്ധതി തടസപ്പെടുത്താൻ കഴിയില്ല; അദാനിയുടെ ഹർജിയിൽ ഹൈക്കോടതി
വിഴിഞ്ഞം തുറമുഖ നിർമാണ പ്രവർത്തനങ്ങൾ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കാനാകില്ലെന്ന് ഹൈക്കോടതി. ക്രമസമാധാനം തകര്‍ക്കാന്‍ അനുവദിക്കില്ല. സമാധാനപരമായ സമരത്തിന് തടസമില്ല.എന്നാൽ, പദ്ധതി തടസപ്പെടുത്താൻ കഴിയില്ലെന്ന് ജസ്റ്റിസ് അനു ശിവരാമൻ നിരീക്ഷിച്ചു. പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു പരാമര്‍ശം.
നിര്‍മ്മാണ പ്രവര്‍ത്തനം തടസപ്പെടുത്തി സമരം പാടില്ലെന്നും കോടതി നിര്‍ദേശമുണ്ട്. പൊലീസ് ക്രമസമാധാനം ഉറപ്പാക്കുന്നില്ലെന്നും സമരക്കാര്‍ക്കൊപ്പമാണെന്നും അദാനി ഗ്രൂപ്പ് നല്കിയ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് പദ്ധതിക്കെതിരെ പ്രതിഷേധം നടത്താമെന്ന് പറഞ്ഞ കോടതി, പദ്ധതി തടസപ്പെടുത്തരുതെന്നും നിര്‍ദേശിച്ചു. പരാതികൾ ഉചിതമായ സ്ഥലത്ത് ഉന്നയിക്കാവുന്നതാണെന്നും സമരക്കാരോട് ഹൈക്കോടതി പറഞ്ഞു. ബുധനാഴ്ച വീണ്ടും ഹർജി പരിഗണിക്കും.
അതിനിടെ വിഴിഞ്ഞത്ത് തുറമുഖത്തിനെതിരായ സമരം ശക്തമാണ്. ഉപരോധ സമരത്തിന്റെ പതിനാലാം ദിവസമായ ഇന്ന് കരമാർഗവും കടൽമാർഗവും മത്സ്യത്തൊഴിലാളികൾ ഇന്ന് തുറമുഖം വളയും. സമരക്കാരുമായി ഇന്ന് മൂന്നാംവട്ട മന്ത്രിതല ചർച്ചയും നിശ്ചയിച്ചിട്ടുണ്ട്. ഇന്നലെ സർക്കാർ വിളിച്ച യോഗം ആശയക്കുഴപ്പം മൂലം മുടങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് സമരസമിതിക്ക് ഔദ്യോഗികമായി അറിയിപ്പ് നൽകിയത്.
Content highlights – Vizhinjam port construction, high court