സംസ്ഥാനത്ത് വ്യാപകമായി ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത നാലു ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇപ്പോഴത്തെ മഴയ്ക്ക് കാരണം കാലാവർഷക്കാറ്റ് ശക്തമായതിനെ തുടർന്നാണ്.
ഓഗസ്റ്റ് 31 വരെ സംസ്ഥാനത്ത് വ്യാപകമായി ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ അതിശക്ത മഴയ്ക്കുള്ള യെല്ലോ അലർട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ ഉള്ളവർ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണം. നിലവിൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കില്ല.
Content highlights – Rain alert, kerala , Yellow alert