ബോംബ് ചുഴലിക്കാറ്റ്; അമേരിക്കയില്‍ വന്‍നാശനഷ്ടങ്ങള്‍, ഒരുമരണം
അമേരിക്കയില്‍ വന്‍നാശം വിതച്ച് ബോംബ് ചുഴലിക്കാറ്റ്. വടക്കുപടിഞ്ഞാറന്‍ തീരത്ത് ആഞ്ഞടിച്ച ‘ബോംബ് ചുഴലിക്കാറ്റി’ല്‍ ഒരാള്‍ മരിക്കുകയും അഞ്ച് ലക്ഷത്തിലധികം പേരുടെ വൈദ്യുതി ബന്ധവും നിലച്ചു. വളരെ പെട്ടന്ന് തന്നെ സ്വഭാവം മാറുന്ന ചുഴലിക്കാറ്റുകളാണ് ബോംബ് ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരങ്ങള്‍ കടപുഴകി വീണതിന് പിന്നാലെയാണ് വിവിധ മേഖലകളില്‍ വൈദ്യുതി ബന്ധം നിലച്ചത്.
മരങ്ങള്‍ വീണും വൈദ്യുതി കമ്പികള്‍ ഒടിഞ്ഞുവീണും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയുണ്ടായ ശക്തമയ കാറ്റില്‍ ലിന്‍വുഡില്‍ വലിയ മരം വീണ് സ്ത്രീ മരിച്ചതായി സൗത്ത് കൗണ്ടി ഫയര്‍ റിപ്പോര്‍ട്ട് ചെയ്തു