ലെബനനില്‍ കൂടുതല്‍ സേനയുമായി ഇസ്രയേല്‍; കരയുദ്ധം രൂക്ഷം
ഇറാന്റെ മിസൈലാക്രമണത്തിന് പിന്നാലെ, ഹിസ്ബുള്ളയ്ക്കെതിരെ കരയുദ്ധം രൂക്ഷമാക്കി ഇസ്രയേല്‍ തെക്കൻ ലെബനനിലേക്ക് കൂടുതല്‍ സേനയെ അയച്ചു.
ഹിസ്ബുള്ളയുടെ 700 കേന്ദ്രങ്ങള്‍ തകർത്തതായി അവകാശപ്പെട്ടു. 25 ഗ്രാമങ്ങളില്‍ നിന്നു കൂടി ജനങ്ങള്‍ ഒഴിഞ്ഞു പോകാനും ആവശ്യപ്പെട്ടു.
പലയിടങ്ങളിലും ഹിസ്ബുള്ള ശക്തമായി ചെറുത്തു. ഇസ്രയേലിന്റെ ഒരു സൈനികൻ കൊല്ലപ്പെട്ടു. കരയുദ്ധം തുടങ്ങിയശേഷം കൊല്ലപ്പെടുന്ന ആദ്യ സൈനികനാണ്. അദയ്സേ പട്ടണത്തില്‍ ഇസ്രയേല്‍ സേനയെ ഏറ്റുമുട്ടലില്‍ തുരത്തി. ഇസ്രയേലിലെ ഷ്തുല, മഷ്കാഫ് ആം, ഷോമേര സൈനിക ബാരക്കുകളില്‍ ഹിസ്ബുള്ള മിസൈല്‍ ആക്രമണങ്ങളും നടത്തി.
ഇസ്രയേല്‍ വ്യോമാക്രമണവും രൂക്ഷമാക്കി. ബെയ്റൂട്ടിലെ ദാഹിയേയില്‍ മാരക ആക്രമണമായിരുന്നു. നിരന്തരം സ്ഫോടനങ്ങള്‍ നടന്നു. ജനങ്ങള്‍ കൂട്ടപ്പലായനത്തിലാണ്. നഗരം പ്രേതഭൂമിയായി.