അമേരിക്ക ആറ്റംബോംബ് ഇട്ടപ്പോൾ ലോകം മറന്നുപോയ ജപ്പാൻറെ ക്രൂരത; നെഞ്ചിൽ കനലുമായി പക വീട്ടാൻ ഒരുങ്ങി ചൈന

രണ്ടാം ലോക മഹായുദ്ധത്തിൽ ഏറ്റവും നീചമായും അതി ക്രൂരമായ രീതിയിലും ആക്രമണം അഴിച്ചു വിട്ട രാജ്യമാണ് ജപ്പാൻ. ഒരു ലക്ഷത്തോളം സ്ത്രീകളെ ലൈംഗിക അടിമകൾ ആക്കുകയും, ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ.
ഫിലിപീൻസിലെ ചെറിയ പെൺകുട്ടികളെ വരെ വീടുകളിൽ നിന്ന് തട്ടി കൊണ്ടുപോവുകയും ജാപ്പനീസ് പട്ടാളക്കാരുടെ ക്യാമ്പിൽ പാർപ്പിച്ച്, സമയം കിട്ടുമ്പോളൊക്കെ അവരെ ബലാത്സംഗം ചെയ്ത് രസിക്കുകയും ആയിരുന്നു ഇവരുടെ ഹോബി. ചൈന, കൊറിയ തുടങ്ങി തെക്കു കിഴക്കൻ ഏഷ്യ അടക്കം ഇവർ ആധിപത്യം സ്ഥാപിച്ച സ്ഥലങ്ങളിൽ എല്ലാം ഇതേ അവസ്ഥയായിരുന്നു. സ്ത്രീകളിലെ മാത്രമല്ല യുദ്ധത്തിൽ പിടിച്ച തടവുകാരുടെ അവസ്ഥ ഇതിലും ദയനീയമായിരുന്നു. അവരുടെ ശരീരത്തിൽ ജൈവ രാസ പരീക്ഷങ്ങൾ നടത്തി. ഇത് കാരണം കൊല്ലപ്പെട്ടത് അഞ്ച് ലക്ഷത്തിൽ കൂടുതൽ ആളുകളാണ്.
എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക നടത്തിയ അണുബോംബ് ആക്രമണം കാരണം ഇവരുടെ ഇത്ര ഭീകരമായ ചെയ്തികൾ വിസ്മരിക്കപ്പെട്ടു. ഹിറ്റ്ലറുടെ ജൂത കൂട്ടകൊലയും, അമേരിക്കയുടെ അണുബോംബ് ആക്രമണവും ചരിത്രത്തിൽ ഇടം നേടുകയും, നമ്മുടെ സ്കൂളുകളിലെ പാഠപുസ്തകങ്ങളിൽ വരുകയും ചെയ്തു. ഒരു കണക്കിന് നോക്കിയാൽ ഈ ക്രൂരന്മാർക്ക് അമേരിക്ക നൽകിയ ശിക്ഷയാണ് ആ ആണവ ആക്രമണം എന്നും പറയാം.
വല്ലാത്ത മനക്കട്ടിയുള്ള ആളുകളായിരുന്നു ജപ്പാൻകാർ. അമേരിക്കൻ പട്ടാളത്തിൻ്റെ പിടിയിൽ ആകാതെ ഇരിക്കാൻ സ്വന്തം കുഞ്ഞിനെ വരെ പാറ കെട്ടിനു മുകളിൽ നിന്ന് കടലിലൊട്ട് എറിയുമായിരുന്നു അവിടുത്തെ സ്ത്രീകൾ. എന്തും ചെയ്യാൻ മടിയില്ലാത്തവർ ആണ് അവരുടെ സൈനികരും. പേൾ ഹാർബർ ആക്രമണം തന്നെ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ചെറിയ വിമാനങ്ങൾ ശത്രു സേനയുടെ കപ്പലുകളിൽ ഇടിച്ചു കയറ്റി മരണം വരിച്ചവരാണ് ജപ്പാൻ സൈനികർ.
അവരുടെ ചക്രവർത്തി അതിലേറെ ക്രൂരനായിരുന്നു. സൈന്യത്തിലേക്ക് ആളുകളെ എടുത്തിരുന്നത്, അവർക്ക് ബലാൽസംഗം വാഗ്ദാനം ചെയ്തു കൊണ്ടായിരുന്നു. എന്നാൽ അമേരിക്ക ആറ്റം ബോംബിട്ടപ്പോൾ ലോകത്തിൻ്റെ സഹതാപം ജപ്പാനോടായി. ആ കൊടും ക്രൂരതയുടെ ചരിത്രം ന്യൂക്ലിയർ റേഡിയേഷനിൽ മറഞ്ഞു പോയി. അമേരിക്ക ആറ്റം ബോംബ് ഇട്ടില്ലായിരുന്നെങ്കിൽ ആ യുദ്ധം അങ്ങനെ അവസാനിക്കില്ലായിരുന്നു. ജപ്പാൻ പട്ടാളം ഈ ലോകം മൊത്തം അഴിഞ്ഞാട്ടം നടത്തിയേനെ.
മെയിൻ ലാൻഡ് ചൈന, സൗത്ത് ഈസ്റ്റ് ഏഷ്യയിൽ ഒക്കെ ഇവർ നടത്തിയത് മനസ്സ് മരവിപ്പിക്കുന്ന ക്രൂരതയാണ്. അതുകൊണ്ടുതന്നെ ഇപ്പോളും ചൈനക്കാരുടെ മനസ്സിലെ, ജപ്പാനോടുള്ള വൈരാഗ്യം മാറിയിട്ടില്ല. ഇപ്പോളത്തെ ജപ്പാൻകാർ കാണിക്കുന്ന അതിവിനയം കണ്ട് അവരെ തെറ്റിദ്ധരിക്കരുത്. ചതിയുടെയും വഞ്ചനയുടെയും രാജാക്കന്മാരാണ് ജപ്പാൻകാർ.
എണ്ണമില്ലാത്ത ചൈനീസ് സ്ത്രീകളെയാണ് ജപ്പാൻകാർ വെപ്പാട്ടികളാക്കി മാറ്റിയത്. ഈ സ്ത്രീകളോട് വളരെ മൃഗീയമായി തന്നെയാണ് അവർ പെരുമാറിയിരുന്നതും. ലൈംഗിക ദാഹം മാറ്റാനുള്ള യന്ത്രങ്ങൾ മാത്രമായാണ് ചൈനീസ് യുവതികളെ ജപ്പാൻ കണ്ടിരുന്നത്. പിന്നീട് അതിനോക്കെ അവർ മാപ്പ് പറഞ്ഞിരുന്നു.
എന്നാൽ ആ മുറിവുകൾ ചൈനക്കാരുടെ ഉള്ളിൽ നിന്നും മാഞ്ഞ് പോയിട്ടില്ല. കാലം മാറിയപ്പോൾ ചെയിൻ അതിശക്തമായ രാജ്യമായി മാറി. പക്ഷെ ഇനിയൊരു അവസരം വന്നാൽ ചൈന ജപ്പാനോട് കണക്ക് ചോദിക്കുക തന്നെ ചെയ്യും. രാജ്യത്തിൻറെ ഭാഗങ്ങൾ പിച്ചെടുക്കുന്നതോ, പട്ടാളക്കാരെ കൊല്ലുന്നതോ ഒക്കെ യുദ്ധത്തിൽ സ്വാഭാവികമാണ്. പക്ഷെ തങ്ങളുടെ സ്ത്രീകളോട് കാണിച്ച ആ കൊടും ക്രൂരതക്ക് ചൈന കണക്ക് ചോദിക്കും. അതിനുള്ള അവസരം കാത്തിരിക്കുകയാണ് 141 കോടി ജനങ്ങൾ.