അസാനി ചുഴലിക്കാറ്റിന്റെ തീവ്രത വൈകീട്ടോടെ കുറയും
അസാനി ചുഴലിക്കാറ്റിന്റെ തീവ്രത ഇന്ന് വൈകീട്ടോടെ കുറയും. കാറ്റിന്റെ തീവ്രത കുറഞ്ഞ് ന്യൂനമര്‍ദമായി ആന്ധ്രാ തീരത്തേക്ക് എത്തുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിശാഖപട്ടണം തീരത്തിന് സമീപത്ത് നിന്ന് ദിശ മാറി, ബംഗ്ലാദേശ് ലക്ഷ്യമാക്കിയാണ് കാറ്റിന്റെ ഗതി.
ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളിലും ഒഡീഷയിലും ഇടിമിന്നലോടു കൂടിയ മഴയുണ്ടാകും.
ആന്ധ്രാ, ഓഡീഷ തിരത്തുള്ളവർക്ക് ജാഗ്രതാ നിർദേശമുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോവരുത്.
കേരളത്തില്‍ 4 ജില്ലയില്‍ യെല്ലോ അലോര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ദിവിസം കൂടി സംസ്ഥാനത്ത് കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്ത് പോകുരുതെന്ന് കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിർദേശമുണ്ട്.
Content Highlight: Asani cyclone likely to weaken. Kerala to receive moderate rainfall.